നാലാം ഘട്ട തെരഞ്ഞെടുപ്പ്; ബംഗാളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

നാലാം ഘട്ട തെരഞ്ഞെടുപ്പ്; ബംഗാളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളിലെ നാലാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്ത് നോട്ടിസ് നല്‍കിയാലും ഒത്തൊരുമയോടെ വോട്ട് ചെയ്യാന്‍ മാത്രമേ താന്‍ ജനങ്ങളോട് ആവശ്യപ്പെടുകയുള്ളുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.

അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തിൽ വോട്ടിംഗ് നടക്കുന്നത്. നാലാം ഘട്ട കൊട്ടിക്കലാശത്തിൽ ബി.ജെ.പി.യുടെ ഏറ്റവും ശക്തരായ രണ്ടു പേരാണ് കൊൽക്കത്തയിലുള്ളത്. കേന്ദ്രമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യ ക്ഷൻ ജെ.പി നദ്ദയുമാണ് നാലാം ഘട്ടത്തിൽ ആവേശമേകാൻ എത്തിയിരിക്കുന്നത്. അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തിൽ വോട്ടിംഗ് നടക്കുന്നത്.

Leave A Reply
error: Content is protected !!