കോവിഡ് വ്യാപനം; സൗദിയിൽ ഏഴു പ്രദേശങ്ങളിലായി ഏഴു പള്ളികൾ അടച്ചു

കോവിഡ് വ്യാപനം; സൗദിയിൽ ഏഴു പ്രദേശങ്ങളിലായി ഏഴു പള്ളികൾ അടച്ചു

പ്രാർഥനക്കെത്തുന്നവരിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു സൗദിയിൽ ഏഴിടങ്ങളിലായി ഏഴു പള്ളികൾ അടച്ചതായി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയിൽ 6 ഉം മക്കയിൽ 4 ഉം ഖസീം, തബൂക്ക് എന്നിവിടങ്ങളിൽ 2 വീതവും കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, അൽബാഹ എന്നിവിടങ്ങളിൽ ഓരോ പള്ളികൾ വീതവുമാണ് അടച്ചത്.

കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ഇത്തരത്തിൽ 519 പള്ളികളാണു സൗദിയിൽ അടച്ചത്. ഇവയിൽ അണുവിമുക്ത നടപടികൾക്കു ശേഷം 490 പള്ളികൾ വീണ്ടും തുറന്ന് നൽകിയതായും അധികൃതർ അറിയിച്ചു. ഇന്ന് മാത്രം 15 പള്ളികൾ പുതുതായി തുറന്ന് നൽകി.

Leave A Reply
error: Content is protected !!