മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് പോസറ്റീവ് ആണെന്ന് ഇന്ന് വൈകിട്ടാണ് സ്ഥിരീകരിച്ചത്. അതിന് പിന്നാലെയാണ് അദ്ദേഹത്തിൻറെ കൊച്ചുമകനും രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.

നിലവിൽ കണ്ണൂരുള്ള മുഖ്യമന്ത്രിക്കും രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റും. കുടുംബത്തിൽ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത് അദ്ദേഹത്തിൻറെ മകൾ വീണയ്ക്കാണ്. വീണ വോട്ട് രേഖപ്പെടുത്താനെത്തിയത് പിപിഇ കിറ്റ് ധരിച്ചായിരുന്നു. ഇതോടെ മുഖ്യമന്ത്രിയും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഇന്ന് നടത്തിയ പരിശോധനയിൽ ആണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ മുഖ്യമന്ത്രിക്കും,,വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനും, മകനും ആണ് ഇപ്പോൾ കൊവിഡ് പോസിറ്റീവായത്.

Leave A Reply
error: Content is protected !!