ജമ്മു കശ്മീരിൽ ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ

ജമ്മു കശ്മീരിൽ ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ

ജമ്മു കശ്മീരിൽ ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ. ജമ്മു കശ്മീർ ഗാസ്‌വാനി ഫോഴ്‌സ് ഭീകരൻ ഷാഹിദ് നവീദ് ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മെന്ദർ സ്വദേശിയാണ് നവീദ്. ഗൾഫിൽ നിന്നും വരുന്നതിനിടെയാണ് ഇയാളെ എൻഐഎ പിടികൂടിയത്. വിമാനം എത്തിയതും പരിസരം വളഞ്ഞ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പൂഞ്ച്, രജൗരി മേഖലകളുടെ അതിർത്തികളിൽ വൻ ഭീകരാക്രമണം നടത്താനുള്ള നീക്കത്തിനിടെയാണ് ഇയാൾ എൻഐഎയുടെ വലയിൽ അകപ്പെട്ടത്.

Leave A Reply
error: Content is protected !!