കോവിഡ്; സൗദി അറേബ്യയിൽ 469 പേർ രോഗമുക്തി നേടി

കോവിഡ്; സൗദി അറേബ്യയിൽ 469 പേർ രോഗമുക്തി നേടി

സൗദി അറേബ്യയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 902 പുതിയ കോവിഡ് കേസുകൾ. 469 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,95,854 ആയി. ഇവരിൽ 3,81,658 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗികളിൽ ഒമ്പത് പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,728 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി 7,468 പേർ ചികിത്സയിലുണ്ട്. ഇവരിൽ 874 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്.

Leave A Reply
error: Content is protected !!