മധ്യപ്രദേശിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

മധ്യപ്രദേശിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

മധ്യപ്രദേശിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞദിവസം 4043 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 866 കേസുകളും ഇന്ദോര്‍ നഗരത്തിലായിരുന്നു. ഭോപ്പാലില്‍ 618 പുതിയ കേസുകളും ഒരൊറ്റദിവസം റിപ്പോര്‍ട്ട് ചെയ്തു. 3,18,014 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 4086 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

അതേസമയം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!