കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്

കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്

: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. വ്യാഴാഴ്ച സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ പത്ത് മുതല്‍ നിലവില്‍ വരും.

ബസുകളില്‍ ഇരുന്ന് മാത്രം യാത്ര, തിയേറ്ററിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഷോപ്പിങ് മാളിലും ഒരുസമയം 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം, വിവാഹങ്ങളില്‍ 100 പേര്‍ മാത്രം, മതപരമായ പരിപാടികള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കണം, ആഘോഷങ്ങള്‍ പാടില്ല, രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങളില്‍ സന്ദര്‍ശനം അനുവദിക്കരുത് തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങള്‍.

Leave A Reply
error: Content is protected !!