ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ പിടിയിലായ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ പിടിയിലായ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു

ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ പിടിയിലായ സിആർപിഎഫ് ജവാൻ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിച്ചു. ജവാനെ ഭീകരർ വിട്ടയച്ചതായി പോലീസ് സ്ഥിരീകരിച്ചു .

കഴിഞ്ഞ ശനിയാഴ്ച ബസ്തർ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൻഹാസിൻ ഭീകരരുടെ പിടിയിലാകുന്നത്. ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ ശ്രമം.ഇതിൻറെ ഭാഗമായി മധ്യസ്ഥനെ നിയമിക്കാൻ സി.ആർ.പി.എഫ് തന്നെ നടപടികൾ ആരംഭിച്ചിരുന്നു .

Leave A Reply
error: Content is protected !!