കുടുംബത്തിലെ സിനിമ വിശേഷങ്ങൾ പങ്ക് വച്ച് അഭിഷേക് ബച്ചൻ

കുടുംബത്തിലെ സിനിമ വിശേഷങ്ങൾ പങ്ക് വച്ച് അഭിഷേക് ബച്ചൻ

തൻ്റെ കുടുംബത്തിൻ്റെ സിനിമ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തി ബോളിവുഡ് താരം അഭിഷേക് ബച്ചൻ. താരത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്

“റിലീസിനു മുന്‍പ് എന്റെ സിനിമകള്‍ അമ്മ ഒരിക്കലും കാണാറില്ല. അവര്‍ക്ക് അന്ധവിശ്വാസമുണ്ട്. എന്റെ കുടുംബത്തിലെ മറ്റു ചിലര്‍ ബിഗ്ബുൾ സിനിമ കണ്ടിരുന്നു. പക്ഷേ, അമ്മ ഇതുവരെ കണ്ടില്ല. അമ്മയുടെ പിറന്നാള്‍ദിനത്തിന് തലേ ദിവസമാണ് സിനിമ റിലീസ് ചെയ്യുന്നത്. പിറന്നാള്‍ സമ്മാനമെന്നോണം അന്ന് സിനിമ കാണാമെന്നാണ് പറഞ്ഞത്. സിനിമ കണ്ടശേഷം അമ്മ ശരിക്കുളള അഭിപ്രായം പറയുമെന്ന വിശ്വാസം എനിക്കുണ്ട്. അമ്മയെ പോലെ തന്നെ ഐശ്വര്യയും റിലീസിനു മുന്‍പ് എൻ്റെ സിനിമകള്‍ കാണാറില്ല. റിലീസിനുശേഷമാണ് കാണാറുളളത്. കുടുംബത്തിലെ ബാക്കിയെല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്.

അച്ഛന്‍ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ സന്തോഷവാനാണ്, കാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാള്‍ ഇതിനകം തന്റെ സിനിമയെ അംഗീകരിച്ചു. അതാണ് ഏറ്റവും വലിയ സന്തോഷം” ഒരു ഓൺലൈൻ ബബിളിന് നൽകിയ അഭിമുഖത്തിലാണ് ജൂനിയർ ബച്ചൻ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

Leave A Reply
error: Content is protected !!