രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച പതിനാലുകാരൻ അറസ്റ്റിൽ

രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച പതിനാലുകാരൻ അറസ്റ്റിൽ

ലക്നൗ: രണ്ട് വയസ്സുകാരിയെ 14 കാരൻ ബലാത്സം​ഗം ചെയ്തു. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം .പതിനാലുകാരന് സംസാരശേഷി തകരാറുണ്ട്. ബലാത്സം​ഗത്തിനിരയായ പെൺകുഞ്ഞ് ഇപ്പോൾ ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരും ടെറസ്സിൽ കളിക്കുന്ന സമയത്താണ് ആണ്‍കുട്ടി കുഞ്ഞിനെ ബലാത്സം​ഗത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു .

സംഭവം നടക്കുമ്പോൾ കു‍ഞ്ഞിന്റെ അമ്മ വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്നു. പെൺകുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് അമ്മയും മുത്തച്ഛനും ടെറസിലേക്ക് ഓടിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ആൺകുട്ടി അപ്പോൾത്തന്നെ അവിടെ നിന്നും ഓടിപ്പോയെങ്കിലും പതിനാലുകാരനെ പിടികൂടി.

Leave A Reply
error: Content is protected !!