ചൈനീസ് പ്രകോപനം ; പ്രതിഷേധങ്ങൾക്ക് തായ്​വാനും ഫിലിപ്പീൻസിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ്

ചൈനീസ് പ്രകോപനം ; പ്രതിഷേധങ്ങൾക്ക് തായ്​വാനും ഫിലിപ്പീൻസിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ്

ബെയ്​ജിങ്​: മേഖലയിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ തായ്​വാനും ഫിലിപ്പീൻസും നടത്തുന്ന പ്രതിഷേധങ്ങൾക്ക്​ പിന്തുണയും സഹായവുമായി അമേരിക്ക രംഗത്ത് .തുടർച്ചയായി ​സൈനിക വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചും കടലിൽ ​നാവിക സേനാ സാന്നിധ്യം ശക്തമാക്കിയും രണ്ട്​ അയൽ രാജ്യങ്ങൾക്കെതിരെ ചൈനയുടെ പ്രകോപനം തുടരുകയാണ്​.

കഴിഞ്ഞ ദിവസം ആണവ ശേഷിയുള്ള നാല്​ എച്ച്​-6കെ ബോംബറുകൾ, 10 ജെ- 16 ഫൈറ്റർ ജെറ്റുകൾ എന്നിവ ഉൾപെടെ 20 യുദ്ധവിമാനങ്ങളാണ്​ തായ്​വാൻ വ്യോമാതിർത്തി ലംഘിച്ച്​ പറന്നത്​. തുടർന്ന് അതിർത്തിയിൽ തായ്​വാൻ മിസൈലുകൾ വിന്യസിച്ച്​ സുരക്ഷ ശക്​തമാക്കി. ബുധനാഴ്ചയും യുദ്ധവിമാനങ്ങൾ തായ്​വാൻ വ്യോമാതിർത്തി കടന്ന്​ പറന്നത്​ ആശങ്ക വർധിപ്പിക്കുന്നു .

ഫിലിപ്പീൻസിനെയും തായ്​വാനെയും വേർതിരിക്കുന്ന ബാഷി ചാനലിനുമുകളിലാണ്​ ചൈനീസ്​ യുദ്ധവിമാനങ്ങളിൽ ചിലത്​ പറന്നത്​. ഏപ്രിൽ ഒന്നിന്​ ചൈനീസ്​ ഡ്രോണുകൾ തായ്​വാൻ നിയന്ത്രണത്തിലുള്ള പ്രറ്റാസ്​ ദ്വീപുകൾക്കു മേൽ പറന്നും ഭീഷണി ഉയർത്തി .

ഫിലിപ്പീൻസ്​ അധീനതയിലുള്ള വിറ്റ്​സൺ റീഫിലും ചൈനീസ്​ സൈനിക സാന്നിധ്യം ശക്​തമാണ്​. വേലിയിറക്കമുള്ള സമയത്ത്​ മാത്രം കരകാണുന്ന ഇവിടെ അടുത്തിടെയായി ചൈന കൂടുതൽ അധികാരം വർധിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു .

അതെ സമയം പ്രശ്​നം വഷളായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും അതിർത്തി സം​രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന്​ യു.എസ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. തായ്​വാനോട് ശക്തമായ ​ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ​ യു.എസ്​ സ്​റ്റേറ്റ്​ വിഭാഗം വക്​താവ്​ നെഡ്​ പ്രൈസ്​ പറഞ്ഞു.

Leave A Reply
error: Content is protected !!