ഹിന്ദി സിനിമ അരങ്ങേറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമായി നടൻ ഫഹദ് ഫാസിൽ

ഹിന്ദി സിനിമ അരങ്ങേറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമായി നടൻ ഫഹദ് ഫാസിൽ

ഹിന്ദി സിനിമ ലോകത്ത് അഭിനയിക്കുമോ എന്നതിന്, ഹിന്ദിയിൽ ചിന്തിക്കാൻ പറ്റുന്ന കാലത്ത് മാത്രമേ അഭിനയിക്കുകയുള്ളുവെന്ന മറുപടിയുമായി നടൻ ഫഹദ് ഫാസിൽ. താരത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു.

“എനിക്ക് ഹിന്ദിയില്‍ സംസാരിക്കാന്‍ സാധിക്കില്ല എന്നല്ല. ഹിന്ദി മനസ്സിലാവുകയും സംസാരിക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ ഒരു രംഗം മെച്ചപ്പെടുത്തിയെടുക്കണമെങ്കില്‍ ഹിന്ദിയില്‍ ചിന്തിക്കാന്‍ സാധിക്കണം. മലയാളത്തില്‍ ആയാലും പുറത്തായാലും ഞാന്‍ ചെയ്യുന്നത് എനിക്ക് ഫീല്‍ ചെയ്യാന്‍ സാധിക്കണം. ആ ഭാഷ കിട്ടുന്നത് വരെ ബോളിവുഡ് അരങ്ങേറ്റം സംഭവിക്കുകയില്ല” ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!