കൊച്ചി നഗരത്തിൻ്റെ തിരക്കുകൾക്കിടയിൽ ചിരിച്ചും, കുശലം പറഞ്ഞും മഞ്ജുവാര്യരുടെ ബൈക്ക് യാത്ര, അമ്പരപ്പ് ആഹ്ളാദമായതിൻ്റെ ത്രില്ലിൽ കൊച്ചിക്കാർ

കൊച്ചി നഗരത്തിൻ്റെ തിരക്കുകൾക്കിടയിൽ ചിരിച്ചും, കുശലം പറഞ്ഞും മഞ്ജുവാര്യരുടെ ബൈക്ക് യാത്ര, അമ്പരപ്പ് ആഹ്ളാദമായതിൻ്റെ ത്രില്ലിൽ കൊച്ചിക്കാർ

കൊച്ചി നഗരത്തിന് ഇന്ന് പുതിയൊരു അനുഭവമായിരുന്നു.നഗരത്തിലെ തിരക്കുകൾക്കിടയിൽ ബൈക്കിന് പിന്നിൽ, ആസ്വദിച്ച് യാത്ര ചെയ്യുന്ന മഞ്ജു വാര്യരുടെ യാത്ര കൊച്ചിക്കാർ ഏറെ ചർച്ച ചെയ്തിരിക്കുകയാണ്. മഞ്ജു വാര്യരും, സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെക്നോ – ഹൊറർ ചിത്രം “ചതുർമുഖ”ത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടായിരുന്നു മഞ്ജുവിൻ്റെ യാത്ര. കൂടെ യാത്ര ചെയ്തത് വ്ളോഗറും, മല്ലു ട്രാവലർ യൂട്യൂബ് ചാനൽ ഉടമയുമായ ഷക്കീർ സുബാനുമായിരുന്നു.

താരത്തെ അപ്രതീക്ഷിതമായി കണ്ടതോടെ ആളുകൾ അമ്പരന്നെങ്കിലും, മഞ്ജു കുശലം ചോദിച്ചപ്പോൾ അത് ആഹ്ലാദത്തിലേക്ക് വഴിമാറുകയും ചെയ്തു. ഏറെ നാളായി കൊച്ചിയിൽ ബൈക്ക് യാത്ര ചെയ്യാതിരുന്ന താൻ, ഈ യാത്ര വളരെയേറെ ആസാദിച്ചതായും മഞ്ജു വാര്യർ പറഞ്ഞു.

Leave A Reply
error: Content is protected !!