സൈക്കിൾ യാത്രയിൽ ‘സമത്വം’ എന്ന രാഷ്​ട്രീയ സന്ദേശം ; വിജയ്​യുടെ പിതാവ്

സൈക്കിൾ യാത്രയിൽ ‘സമത്വം’ എന്ന രാഷ്​ട്രീയ സന്ദേശം ; വിജയ്​യുടെ പിതാവ്

ചെന്നൈ: തെരെഞ്ഞെടുപ്പ് ​ദിനത്തിലെ തമിഴ്​നടൻ വിജയ്​യുടെ സൈക്കിൾ യാത്രയിൽ പ്രതികരിച്ച് പിതാവ്​ എസ്​.എ.ചന്ദ്രശേഖർ. രാഷ്​ട്രീയ സന്ദേശം നൽകാനാണ്​ വിജയ്​ സൈക്കിൾ യാത്ര നടത്തിയതെന്നാണ് ​ പിതാവ് മാധ്യമങ്ങളോട്​​ വെളിപ്പെടുത്തിയത് .

വിജയ് സാധാരണക്കാരിൽ ഒരാളായി​ വോട്ട്​ ചെയ്യാനാണ്​ സൈക്കിളിൽ പോളിങ്​ ബൂത്തിലെത്തിയത്​. വോട്ട്​ ചെയ്യു​മ്പോൾ തമിഴരിൽ ഒരാളായി എത്താനാണ്​ വിജയ്​ ആഗ്രഹിക്കുന്നതെന്നും അതിനാലാണ്​ സൈക്കിളിൽ വന്നതെന്നും എസ്​.എ ചന്ദ്രശേഖർ പറഞ്ഞു.

സമത്വം എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു സൈക്കിൾ യാത്രയുടെ ലക്ഷ്യം. വിജയ്​യെ എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോൾ സ​ന്തോഷമുണ്ടെന്നും പിതാവ് അറിയിച്ചു .

Leave A Reply
error: Content is protected !!