അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേയ്ക്കും പ്ലസ്ടു കൊമേഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ട് യൂസിംഗ് ടാലി (ജി.എസ്.ടി) കോഴ്‌സിലേയ്ക്കും അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭിക്കും.

www.lbscentre.kerala.gov.inwww.lbscentre.kerala.gov.in/ services/courses ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട് 14 വിലാസത്തിലോ 0491 2527425 നമ്പറിലോ ബന്ധപ്പെടാം.

Leave A Reply
error: Content is protected !!