ടി.വി കാണുന്നതിൽ തർക്കം ; അച്ഛനെ പിന്തുണച്ച മൂന്നു വയസുകാരിയെ മാതാവ് കൊലപ്പെടുത്തി

ടി.വി കാണുന്നതിൽ തർക്കം ; അച്ഛനെ പിന്തുണച്ച മൂന്നു വയസുകാരിയെ മാതാവ് കൊലപ്പെടുത്തി

ബംഗളൂരു: ടി.വിയിൽ വാർത്ത കാണുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പിതാവിനെ പിന്തുണച്ച മകളെ ക്രൂരമായി കൊലപ്പെടുത്തി മാതാവ്. ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലെ അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം .

മൂന്നു വയസ് പ്രായം മാത്രമുള്ള മകളെയാണ് മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ കുട്ടിയുടെ അമ്മയും 26 കാരിയുമായ സുധ അറസ്റ്റിലായി.

കൂലിപ്പണിക്കാരനായ ഈരണ്ണ എന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്താറുണ്ട്. ചൊവ്വാഴ്ചയും പതിവുപോലെ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഈരണ്ണ ടി.വിയിൽ വാർത്താ ചാനൽ വെച്ചു. ഇത് സുധ ചോദ്യം ചെയ്തതോടെ തർക്കം തുടങ്ങി .

സംഭവം കണ്ടുനിന്ന മൂന്നു വയസുകാരി മകൾ അച്ഛനെ പിന്തുണക്കുകയും അമ്മയോട് മിണ്ടാതിരിക്കാൻ പറയുകയും ചെയ്തത്രെ. ഇതിൽ പ്രകോപിതയായ സുധ മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു -ഡെപ്യൂട്ടി കമീഷ്ണർ സഞ്ജീവ് എം. പാട്ടീൽ വെളിപ്പെടുത്തി . തുടർന്ന് മകളെ കാണാനില്ലെന്ന് സുധ പൊലീസിൽ പരാതി നൽകുകയും ചെയ്തു .

പിറ്റേ ദിവസം നഗർഭവിക്ക് സമീപം പണി നടക്കുന്ന കെട്ടിടത്തിനടുത്ത് നിന്നും ഒരു കുഞ്ഞിെൻറ മൃതദേഹം നാട്ടുകാർ കണ്ടെത്തി. സുധയും ഈരണ്ണയും സ്ഥലത്തെത്തി മകളെ തിരിച്ചറിയുകയും ചെയ്തു.

അതെ സമയം സുധയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയും സുധ കുറ്റസമ്മതം നടത്തുകയുമായിരുന്നു. മകൾക്ക് തന്നെക്കാൾ ഇഷ്ടം പിതാവിനെ ആയിരുന്നെന്ന് സുധ പൊലീസിനോട് വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!