എസ്തറിനൊപ്പം മമ്മൂട്ടി ചിത്രം പ്രീസ്റ്റ് കണ്ടതിൻ്റെ വിശേഷവുമായി നടി മീന

എസ്തറിനൊപ്പം മമ്മൂട്ടി ചിത്രം പ്രീസ്റ്റ് കണ്ടതിൻ്റെ വിശേഷവുമായി നടി മീന

ഷൂട്ടിംങ് ഇടവേളയ്ക്കിടയിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് കണ്ടതിൻ്റെ വിശേഷങ്ങൾ പങ്ക് വച്ച് നടി മീന. ദൃശ്യം -2, തെലുങ്ക് റീമേക്കിൻ്റെ ചിത്രീകരണത്തിനായി എത്തിയ താരത്തിനൊപ്പം, നടി എസ്തറും ചിത്രം കാണുവാൻ ഉണ്ടായിരുന്നു. മെഗാസ്റ്ററിൻ്റെ ചിത്രം ആസ്വദിച്ച നടി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.

‘സിനിമ ആസ്വദിച്ചു ബേബി മോണിക്കയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ഒരു സ്റ്റാര്‍ വളര്‍ന്നുവരുന്നു. ഗുഡ് ലക്ക് സ്വീറ്റി’-

ദൃശ്യം 2 തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതും ജീത്തു ജോസഫ് തന്നെയാണ്. നടന്‍ വെങ്കിടേഷാണ് നായകനായി എത്തുന്നത്. നദിയ മൊയ്തു ആശാ ശരത് ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Leave A Reply
error: Content is protected !!