ബാങ്കോക്ക്: ആൾത്തിരക്കുള്ള സമയത്ത് തായ്ലൻഡിലെ സൂപ്പർ മാർക്കറ്റിലെത്തിയ കൂറ്റൻ ‘ഗോഡ്സില്ല ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് .കഴിഞ്ഞ ദിവസം തായ്ലൻഡിലെ ഷോപ്പിൽ ആളുകൾ അകത്തു നിൽക്കുന്നതിനിടെ തുറന്നിട്ട കതകിനുളളിലൂടെ കൂറ്റൻ ഉടുമ്പ് അകത്തുകയറി. പതിയെ നടന്നുനീങ്ങിയ കക്ഷി ആളുകളെ കണ്ടതോടെ ഒരു മൂലയിലെ റാക്കിൽ പറ്റിപ്പിടിച്ചു കയറാനായി ശ്രമം തുടങ്ങി . വളരെ പ്രയാസപ്പെട്ട് മുകളിലേക്ക് കയറുന്നതിനിടെ നിരത്തിവെച്ച സാധനങ്ങൾ ഒന്നിനു പിറകെ ഒന്നായി താഴെ വീഴുമ്പോഴും അതൊന്നും കാര്യമാക്കാതെ പറ്റിപ്പിടിച്ച് മുകളിലെത്തുന്നതിൽ കക്ഷി വിജയിച്ചു.
മുകളിലെത്തിയെന്നുറപ്പാക്കിയതോടെ നീണ്ടുനിവർന്ന് വാൽ പൊക്കിയും നിലത്തുവെച്ചും കാഴ്ചകൾ കണ്ട് വിശ്രമിക്കാനായിരുന്നു പിന്നെ തീരുമാനം. ഉടുമ്പിന്റെ സഞ്ചാരവും വിശ്രമവും പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലായി .
അതെ സമയം ഈ അപ്രതീക്ഷിത കാഴ്ച കണ്ട് പകച്ചുപോയ കുട്ടികളുടെയും മുതിർന്നവരുടെയും ബഹളം പിന്നിൽ വ്യക്തമായി കേൾക്കാം. അതെ സമയം വിഡിയോ വൈറലായതോടെ ഇത് അടുത്ത ഗോഡ്സില്ല ചിത്രത്തിന്റെ ഗ്രാന്റ് ലോഞ്ചിങ്ങാകാം എന്നുവരെ പ്രതികരിക്കുന്നവരുണ്ട്.
OMFG pic.twitter.com/a2Vbsh4bjf
— Andrew MacGregor Marshall (@zenjournalist) April 7, 2021
ഇത്തരം വലിയ ഉടുമ്പുകൾ ബാങ്കോക്കിൽ സാധാരണമാണെന്ന് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച മുണ്ടൊ നൊമാഡ പറയുന്നു. ചത്ത ജീവികളുടെ അഴുകിയ മാംസം ഏറെ ഇഷ്ടമുള്ള ഇവ പക്ഷേ, സൂപർമാർക്കറ്റിന്റെ വാതിൽ കടന്ന് അകത്തുകയറുന്നത് ആദ്യത്തെ സംഭവം .എന്നാൽ ഉടുമ്പിനെ എന്തു ചെയ്തുവെന്ന് അറിവായിട്ടില്ല .