“കണ്ണില്‍ മിന്നും” ശ്രവ്യസുന്ദരമായ ഗാനവുമായി മേപ്പടിയാന്‍

“കണ്ണില്‍ മിന്നും” ശ്രവ്യസുന്ദരമായ ഗാനവുമായി മേപ്പടിയാന്‍

മേപ്പടിയാന്‍ എന്ന ചിത്രത്തിലെ “കണ്ണില്‍ മിന്നും” എന്നു തുടങ്ങുന്ന ഗാനം നേര്‍ത്ത ഒരു മഴനൂല് പോലെ സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. ജോ പോള്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. രാഹുല്‍ സുബ്രഹ്‌മണ്യം സംഗീതം പകര്‍ന്നിരിക്കുന്നു. കാര്‍ത്തിക്കും നിത്യ മാമനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രമാണ് മേപ്പടിയാന്‍.

നവാഗതനായ വിഷ്ണു മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിനു വേണ്ടിയുള്ള ഉണ്ണി മുകുന്ദന്റെ ലുക്കും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടി.

ഫാമിലി എന്റര്‍ടെയ്നര്‍ ആയാണ് മേപ്പടിയാന്‍ ഒരുങ്ങുന്നത്. അഞ്ജു കുര്യന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, കൃഷ്ണ പ്രസാദ്, പൗളി വില്‍സണ്‍, മനോഹരി അമ്മ, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത് രവി, നിഷ സാരംഗ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Leave A Reply
error: Content is protected !!