കോടതി വടിയെടുത്തു : പ്രതിപക്ഷത്തിന്റെ ഒരു നാടകം കൂടി പൊളിഞ്ഞു

കോടതി വടിയെടുത്തു : പ്രതിപക്ഷത്തിന്റെ ഒരു നാടകം കൂടി പൊളിഞ്ഞു

അങ്ങനെ പ്രതിപക്ഷത്തിന്റെ ഒരു നാടകം കൂടി പൊളിച്ചടുക്കി . രാജ്യ സഭാ തെരഞ്ഞെടുപ്പ് മാറ്റി വയ്പ്പിച്ചു മെയ് രണ്ടിന് ശേഷം നടത്താമെന്ന ശ്രമമാണ് പൊളിച്ചടുക്കിയത് .

കേരളത്തിൽ നിന്ന് ഒഴിവുളള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ തീയതി പിന്നീട് പിൻവലിച്ചിരുന്നു.

കേന്ദ്ര നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത് പിൻവലിച്ചത്. മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള ഇലക്ഷന്‍ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിരുന്നെങ്കിലും അത് പിന്നീട് മാറ്റി. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സി പി എം നേതാവ് എസ് ശർമ്മയും കേരള ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുമ്പ് പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ധേശവും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാടില്‍ മാറ്റം വരുത്തിയത്.

തിരഞ്ഞെടുപ്പ് മുമ്പ് തീരുമാനിച്ച തീയതിയിൽ നിന്ന് മാറ്റിവച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുളള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്‌ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയിൽ വാദിച്ചു.

ഈ വാദം കേട്ട ശേഷമാണ് കോടതി എന്തുകൊണ്ടാണ് മുമ്പ് തീരുമാനിച്ച തീയതി മാറ്റിയതെന്ന് രേഖാമൂലം അറിയിക്കാൻ നിർദേശം നൽകിയത്. നാളെ കേസിൽ വിശദമായി കോടതി വാദം കേൾക്കും. മെയ് രണ്ട് കഴിഞ്ഞു നടത്താൻ തീരുമാനിച്ചാൽ ഏതെങ്കിലും കാരണവശാൽ എം എൽ എ മാർ പ്രതിപക്ഷത്തിന് കൂടുതൽ വന്നാൽ ഒന്നിന് പകരം രണ്ടു രാജ്യസഭാ അംഗം അവർക്ക് ലഭിക്കും .

ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്ന് ഒഴിവുള്ളതിൽ എൽ ഡി എഫിന് രണ്ടും ഒരെണ്ണം കോൺഗ്രസ്സിനും ലഭിക്കും . കോൺഗ്രസ്സ് ബിജെപി കൂട്ടുകെട്ടാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചത് .

കോൺഗ്രസ്സിന് കിട്ടുന്ന ഓരോ രാജ്യസഭാ അംഗവും ബിജെപിക്ക് മുതൽക്കൂട്ടാകുമെന്നത് പരസ്യമായ രഹസ്യമാണല്ലോ . ഒരിക്കലും കോൺഗ്രസ്സ് വിചാരിച്ചാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാതീനിക്കാൻ പറ്റില്ലെന്ന് എല്ലാവര്ക്കും അറിയാം .

ബിജെപിയെ കൂട്ട് പിടിച്ചെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളു . അത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ് . ഇതോടുകൂടി കോൺഗ്രസ്സ് ബിജെപി ബന്ധം ഒന്ന് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ .

Leave A Reply
error: Content is protected !!