ബ്രി​ട്ട​നി​ലെ മ്യാ​ൻ​മ​ർ അം​ബാ​സി​ഡ​റെ പു​റ​ത്താ​ക്കി

ബ്രി​ട്ട​നി​ലെ മ്യാ​ൻ​മ​ർ അം​ബാ​സി​ഡ​റെ പു​റ​ത്താ​ക്കി

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ മ്യാ​ൻ​മ​ർ അം​ബാ​സി​ഡ​റെ പു​റ​ത്താ​ക്കി ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് പൂ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ട്. ക്യാ​വ് സ്വാ​ർ മി​ന്നി​നെ​യാ​ണ് ജീ​വ​ന​ക്കാ​ർ ഓ​ഫീ​സി​ൽ​ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഇതേ തുടർന്ന് ഉ​പ​സ്ഥാ​ന​പ​തി സൈ​ന്യ​ത്തി​ന് വേ​ണ്ടി അം​ബാ​സി​ഡ​റു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

പ​ട്ടാ​ള അ​ട്ടി​മ​റി​യി​ലൂ​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട ഓ ​ങ് സാ​ൻ സൂ​ചി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് മി​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.ഇക്കാരണത്താലാണ് മി​ന്നി​നെ പു​റ​ത്താ​ക്കാ​ൻ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം നീ​ക്കം ന​ട​ത്തി​യ​തെ​ന്ന് ആരോപണമുണ്ട് . ല​ണ്ട​നി​ലെ എം​ബ​സിക്ക് ​മു​ന്നി​ൽ നി​ൽ​ക്കു​ന്ന മി​ന്നി​ന്‍റെ ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

അതെ സമയം അ​ട്ടി​മ​റി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെന്നും സൈ​ന്യ​വു​മാ​യി അ​ടു​പ്പ​മു​ള്ള ജീ​വ​ന​ക്കാ​ർ ത​ന്നോ​ട് കെ​ട്ടി​ടം ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെന്നും ഇ​പ്പോ​ൾ മു​ത​ൽ താ​ൻ രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​നി​ധി​യ​ല്ലെ​ന്ന് അ​റി​യി​ച്ചെ​ന്നും മി​ൻ വ്യക്തമാക്കി .

ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് ഫെ​ബ്രു​വ​രി ഒ​ന്നി​ന് പ​ട്ടാ​ളം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ്യാ​ൻ​മ​റി​ൽ സം​ഘ​ർ​ഷം തുടരുകയാണ് .ഇ​തു​വ​രെ 581 പേ​രെ​യാ​ണു സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മ​റി​ലെ കാ​ലെ ന​ഗ​ര​ത്തി​ൽ പ​ട്ടാ​ള​വും ജനങ്ങളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഏ​ഴു പേ​ർകൊല്ലപ്പെട്ടു .പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രേ സൈ​ന്യം റോ​ക്ക​റ്റ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!