പരീക്ഷകൾ: അതീവ കോവിഡ് ജാഗ്രത പാലിക്കണമെന്നു ആരോഗ്യ വകുപ്പ് നിർദേശം

പരീക്ഷകൾ: അതീവ കോവിഡ് ജാഗ്രത പാലിക്കണമെന്നു ആരോഗ്യ വകുപ്പ് നിർദേശം

തിരുവനന്തപുരം: മാറ്റിവെച്ച പരീക്ഷകൾ  പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്. പരീക്ഷാ നടത്തിപ്പിനോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനും നിർദ്ദേശം.

സ്കൂൾ ജീവനക്കാരും, വിദ്യാർത്ഥികളും, അധ്യാപകരും എൻ 95 മാസ്ക് അല്ലെങ്കിൽ 3 ലെയർ  തുണികൊണ്ടുള്ള മാസ്ക് ധരിക്കേണ്ടതാണ്. പരീക്ഷ ഹാളിൽ കയറുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് ശാസ്ത്രീയമായി കഴുകേണ്ടതാണ്.  പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുകയും,

സാമൂഹിക അകലം ഉറപ്പുവരുത്തി ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടതുമാണ്. പരീക്ഷ ഹാളിന് പരിസരത്ത് കൂട്ടംകൂടി നിൽക്കാൻ അനുവദിക്കരുത്. സ്കൂൾ കവാടത്തിൽ കൈകഴുകാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്

പനി,ചുമ ,തുമ്മൽ എന്നീ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെയും ക്വാറന്റൈനിൽ കഴിയുന്നവർ ഉള്ള വീടുകളിൽ നിന്ന് വരുന്ന കുട്ടികളെയും പ്രത്യേക മുറിയിലിരുത്തി പരീക്ഷ എഴുതിക്കണം. പരീക്ഷാ ഹാളുകളിൽ ഹാൻഡ് സാനിറ്റൈസർ ഒരുക്കണം. പരീക്ഷ കഴിഞ്ഞു ഹാളും ഇരിപ്പിടവും മേശയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്.

Leave A Reply
error: Content is protected !!