24 മണിക്കൂറിനിടെ 1,26,789 പേർക്ക് കൂടി കോവിഡ് ; 685 മരണം

24 മണിക്കൂറിനിടെ 1,26,789 പേർക്ക് കൂടി കോവിഡ് ; 685 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ കുതിപ്പ് തുടരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത് .

24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. പുതുതായി 685 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്.

9,01,98,673 പേര്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.

രാജ്യത്തെ രോഗികളില്‍ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, യു.പി., ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ്. രാജസ്ഥാന്‍ , ഗുജറാത്ത്, ഹരിയാണ, എന്നിവിടങ്ങളിലും രോഗ വ്യാപനം കൂടുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കര്‍ഫ്യു ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട് .

യുഎസ്, ബ്രസീല്‍ എന്നീ രാജ്യങ്ങൾക്ക് പുറമെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

Leave A Reply
error: Content is protected !!