പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും ആരാധകരോട് മനസ് തുറന്ന് നടൻ ഉണ്ണി മുകുന്ദൻ

പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും ആരാധകരോട് മനസ് തുറന്ന് നടൻ ഉണ്ണി മുകുന്ദൻ

മലയാളികളുടെ യുവതാരവും, മസിൽ അളിയനുമായ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന താരം, തൻ്റെ പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ തൻ്റെ ആരാധകരുമായുള്ള സംവാദത്തിനിടയിലാണ് ഇക്കാര്യത്തിൽ താരം തൻ്റെ മനസ് തുറന്നിരിക്കുന്നത്. ഇഷ്ടമുള്ള നടികൾ ആരൊക്കെയെന്ന ചോദ്യത്തിന് – അനുസിതാര, ഭാവന, ശോഭന, കാവ്യാ മാധവൻ എന്നീ പേരുകളും, ഇതിൽ ഭാവനയോട് രഹസ്യമായി ക്രഷ് ഉണ്ടെന്നും താരം വ്യക്തമാക്കി.

ബാച്ചിലറായി നിൽക്കാനാണോ എന്ന ചോദ്യത്തിന്, ചിലപ്പോൾ നിൽക്കും, ഇരിക്കും, ഉറങ്ങും എന്ന മറുപടിയും താരം നൽകി. വിവാഹം താൽപര്യമില്ലന്നും ഉണ്ണി വ്യക്തമാക്കി. സുന്ദരികളായി സ്ത്രീകൾ വിവാഹിതരോ, കമ്മിറ്റ ഡോ, അല്ലെങ്കിൽ ബ്രേക്കപ്പിലോ ആണെന്ന മറുപടിയാണ് താരം ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്. ആദ്യ കാമുകിയുടെ പേര് ഏതാണെന്ന ആരാധക ചോദ്യത്തിന് വഞ്ചകി എന്ന രസകരമായ മറുപടിയും ഉണ്ണി മുകുന്ദൻ നൽകിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!