കമൽഹാസനൊപ്പം വിക്രം സിനിമയിൽ ഫഹദ് ഫാസിൽ

കമൽഹാസനൊപ്പം വിക്രം സിനിമയിൽ ഫഹദ് ഫാസിൽ

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന’വിക്രം’ സിനിമയിൽ പ്രധാന കഥാപാത്രമായി ഫഹദ് ഫാസിൽ എത്തുന്നു.നേരത്തെ ഈ വേഷം രാഘവ ലോറൻസിനായി കരുതിയിരുന്നെങ്കിലും, ഫഹദിന് നറുക്ക് വീഴുകയായിരുന്നു. ഇക്കാര്യം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്നെ സ്ഥിതീകരിച്ചിരുന്നു.

ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരൻ്റെ റോളാണ് ഫഹദിനെന്ന് സൂചനയുണ്ട്. ‘സൂപ്പർ ഡീലക്സ് ‘ എന്ന തമിഴ് സിനിമ പൂർത്തീകരിച്ച ശേഷം, നീണ്ട കാലയളവിന് ശേഷമാണ് ഫഹദ് ഫാസിൽ, കമൽ ഹാസൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

Leave A Reply
error: Content is protected !!