അന്ധാദുൻ തമിഴ് റീമേക്ക് ചെന്നൈയിലും, പുതുച്ചേരിയിലും പുരോഗമിക്കുന്നു

അന്ധാദുൻ തമിഴ് റീമേക്ക് ചെന്നൈയിലും, പുതുച്ചേരിയിലും പുരോഗമിക്കുന്നു

പ്രശാന്ത് നായകനാകുന്ന, ബോളിവുഡ് വിജയചിത്രം അന്ധാദുൻ തമിഴ് റീമേക്ക് ചെന്നൈയിലും, പുതുച്ചേരിയിലുമായി പുരോഗമിക്കുന്നു. ഈ ചെറിയ ഷെഡ്യൂൾ ഷൂട്ടിംഗിന് ശേഷം, യൂറോപ്പിലേക്ക് സംഘം ഷൂട്ടിംഗിനായി പോകും. ത്യാഗരാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പകുതി ഭാഗം ഇതിനോടകം ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്.

നടൻ സമുദ്രക്കനിയും ചിത്രത്തിൻ്റെ ഭാഗമാണ്. പത്ത് ദിവസത്തെ ഷൂട്ടിംഗിനായിട്ടാണ് താരം ജോയിൻ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പോലീസ് കഥാപാത്രമായാണ് സമുദ്രക്കനി എത്തുന്നത്.

Leave A Reply
error: Content is protected !!