ഗ്ലെൻ മാക്സിനെ കോടികൾ നൽകി സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്

ഗ്ലെൻ മാക്സിനെ കോടികൾ നൽകി സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്

കഴിഞ്ഞ സീസണിൽ കിംഗ്സ് പഞ്ചാബ് താരമായിരുന്ന ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ് വെല്ലിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവച്ച താരത്തെ റോയൽ ചലഞ്ചേഴ്സ് കരസ്ഥമാക്കിയിരിക്കുന്ന തുക ഐ.പി.എൽ പ്രേമികളെവരെ അമ്പരപ്പിച്ചിരിക്കുകയാണ്. അവസാന സീസണിൽ പഞ്ചാബിനായി 13 മത്സരത്തിൽ നിന്നും 108 റൺസ് നേടിയതാരം ത്തെ 14.25 കോടി രൂപയ്ക്കാണ് റോയൽ സ്വന്തമാക്കിയിരിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ വലിയ അത്ഭുതമില്ലന്നാണ് താരത്തിൻ്റെ വാക്കുകൾ. ലേലത്തുകയിൽ അത്ഭുതമില്ലന്നും, മിക്ക ടീമുകളും മധ്യനിരയിലേക്ക് ഓൾറൗണ്ടർമാരെ വേണമെന്നും, റോയൽ ചലഞ്ചേഴ്സിന് പുറമേ, മറ്റൊരു ടീമും തനിക്കായി രംഗത്ത് വന്നിരുന്നതായും അദ്ദേഹം പറയുന്നു. റോയൽ ചലഞ്ചേഴ്സ് പുറത്ത് വിട്ട വീഡിയോയിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

Leave A Reply
error: Content is protected !!