തലയ്ക്ക് വെട്ടേറ്റ നിലയിൽ യുവതിയെ വഴിയിൽ കണ്ടെത്തി

തലയ്ക്ക് വെട്ടേറ്റ നിലയിൽ യുവതിയെ വഴിയിൽ കണ്ടെത്തി

പാലാ:  തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ യുവതിയെ വഴിയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിനാണ്(26) വെട്ടേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു സംഭവം.

എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. പരിക്കേറ്റ് വഴിയില്‍ കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലാ പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഒരു പ്രതി പോലീസ് കസ്റ്റഡിയിലായതായാണ് സൂചന.

Leave A Reply
error: Content is protected !!