രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് രോഗബാധയിൽ തുടർച്ചയായ വർധനയാണ് കണ്ടുവരുന്നത്. കേരളമടക്കം 11 സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാവുകയാണ്.യുപിയിലെ ലക്നൗവിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 59,907 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 322 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 56,652 ആയി ഉയര്‍ന്നു.30,296 പേര് കോവിഡ് മുക്തരായി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 5,01,559 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 82.36ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
തമിഴ്നാട്ടില്‍ ഇന്ന് 3,986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 9,11,110 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേര് മരിച്ചു. ഇതോടെ മരണസംഖ്യ 12,821 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 27,743 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.