ഇടുക്കിയിൽ അറുപത് വയസുകാരി മരിച്ച നിലയിൽ: കൊലപാതകമെന്ന് സംശയം

ഇടുക്കിയിൽ അറുപത് വയസുകാരി മരിച്ച നിലയിൽ: കൊലപാതകമെന്ന് സംശയം

ഇടുക്കി: ഇടുക്കിയിൽ വീടിനുള്ളിൽ അറുപത് വയസുകാരി മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇവരുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.കട്ടപ്പനയിൽ ആണ് സംഭവം.

മോഷണത്തിനിടയിൽ നടന്ന കൊലപാതകം ആകാം എന്നാണ് പോലീസ് സംശയിക്കുന്നത്. ചിന്നമ്മയാണ് മരിച്ചത്. കട്ടപ്പന പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചിന്നമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്.

Leave A Reply
error: Content is protected !!