ഉംറ; പ്രതിദിനം ഒന്നരലക്ഷം വിശ്വാസികൾക്ക് അനുമതി

ഉംറ; പ്രതിദിനം ഒന്നരലക്ഷം വിശ്വാസികൾക്ക് അനുമതി

റമദാനിൽ പ്രതിദിനം അരലക്ഷം പേർക്ക് ഉംറ ചെയ്യാനും ഒരു ലക്ഷം പേർക്ക് നമസ്കാരം നിർവ്വഹിക്കാനാകും വിധമാണ് മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. റമദാനിൽ മക്കയിലെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് സേവനം ചെയ്യുന്നതിനായി സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ള പരിശീലനം ലഭിച്ച നാലായിരത്തി അഞ്ഞൂറോളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ത്വവാഫ് കർമ്മം ചെയ്യുന്നതിനായി 14 ലൈനുകളുണ്ടാകും.

അതിൽ കഅ്ബയോട് ചേർന്ന് വരുന്ന ആദ്യത്തെ മൂന്ന് ലൈനുകൾ പ്രായമേറിയവർക്കും ആരോഗ്യ പ്രയാസങ്ങളുള്ളവർക്കും, അംഗപരിമിതർക്കും മാത്രമായിരിക്കും. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും ത്വവാഫും മറ്റുകർമ്മങ്ങളും നടക്കുക.

Leave A Reply
error: Content is protected !!