തൃശ്ശൂര്‍ ജില്ലയിൽ ഇന്നലെ 280 പേര്‍ക്ക് കൂടി കോവിഡ്, 175 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ഇന്നലെ 280 പേര്‍ക്ക് കൂടി കോവിഡ്, 175 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ഇന്നലെ 280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 175 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1852 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 62 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,717 ആണ്.

1,03166 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 268 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 23 പുരുഷന്‍മാരും 19 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.

Leave A Reply
error: Content is protected !!