പാലക്കാട് ജില്ലയില്‍ ഇന്നലെ 170 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 69 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്നലെ 170 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 69 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്നലെ 170 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 73 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 83 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 12 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.69 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1744 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും, 2 പേർ വീതം ആലപ്പുഴ, ഇടുക്കി,കണ്ണൂർ ജില്ലകളിലും 3 പേർ കാസർഗോഡ് ജില്ലയിലും 4 പേർ കോഴിക്കോട് ജില്ലയിലും 5 പേർ തിരുവനന്തപുരം ജില്ലയിലും 7 പേർ എറണാകുളം ജില്ലയിലും 32 പേർ തൃശ്ശൂർ ജില്ലയിലും 47 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!