ബ്രസീലിൽ കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമാകുന്നു.24 മണിക്കൂറിനിടെ 4195 മരണം റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ലാറ്റിനമേരിക്കൻ രാജ്യം. 3,37,364 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡിെൻറ പ്രത്യേക തരം വകഭേദമാണ് ബ്രസീലിൽ കണ്ടെത്തിയത്. ജനുവരിയിൽ അമേരിക്കയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിനേക്കാൾ ഗുരുതരമാണിത്. ആരോഗ്യേമഖലയിൽ വികസനം അപര്യാപ്തമായ ബ്രസീലിൽ നിലവിൽ സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. വാക്സിനേഷൻ വിതരണം രാജ്യത്ത് ഫലപ്രദമല്ല. മാസ്ക് ധരിക്കലും സാമൂഹിക അകലം ഉറപ്പിക്കലും മാത്രമാണ് ഈ മഹാമാരിക്ക് പരിഹാരമെന്നും ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോ പറഞ്ഞു.