മൻസൂർ കൊലപാതകം: അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻറെ സഹോദരൻ മുഹ്‌സിനെ

മൻസൂർ കൊലപാതകം: അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻറെ സഹോദരൻ മുഹ്‌സിനെ

മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ പാനൂരിൽ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻറെ സഹോദരൻ മുഹ്‌സിനെയാണെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. അക്രമം നടത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലെന്നും പ്രതി മൊഴി നൽകി.

കസ്റ്റഡിയിലുളള ഷിനോസ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക ലീഗ് നേതാവും മൻസൂറിന്റെ സഹോദരനുമായ മുഹ്‌സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സി.പി.ഐ.എം പ്രവർത്തകൻ ഷിനോസ് നൽകുനൻ മൊഴി. മുഹ്‌സിന്റെ സഹോദരൻ മൻസൂർ അപ്രതീക്ഷിതമായി സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. മൻസൂർ പാനൂരിൽ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിലാണ്. ഇടതുകാൽമുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത് .

ബോംബേറിൽ മൻസൂറിന്റെ കാല് ചിതറി പോയെന്നും തുടർന്നുണ്ടായ മുറിവും രക്തം വാർന്നതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടത് കാലിന്റെ മുട്ടിന് താഴേക്ക് പൂർണമായും ചിതറിപ്പോയിരുന്നു.

Leave A Reply
error: Content is protected !!