എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്ത് ആളാകുന്നതല്ല സൈബർ പോരാട്ടം: എ കെ ആന്റണിയുടെ മകൻ അനിലിനോടാണ് ചോദ്യം

എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്ത് ആളാകുന്നതല്ല സൈബർ പോരാട്ടം: എ കെ ആന്റണിയുടെ മകൻ അനിലിനോടാണ് ചോദ്യം

അയ്യോ ഇത് എന്താണ് ഈ കേൾക്കുന്നതും കാണുന്നതുമൊക്കെ ? കോൺഗ്രസ്സിൽ തിരു വായ്ക്ക് എതിർ വായുണ്ടോ ? എന്നാലുണ്ട് സംശയിക്കണ്ടാ ഇപ്പോഴത്തെ യുവാക്കൾക്ക് എതിർവായുണ്ട് . ഇത് പഴയ കാലമല്ല . നേതാക്കളുടെയും അവരുടെ പിണിയാളുകളുടെയും മൂഡ് താങ്ങി നടക്കാൻ .

ആനയെയും പേടിക്കണം ആന പിണ്ഡത്തെയും പേടിക്കണോ എന്നാണ് ഒരു യൂത്ത് കോൺഗ്രസുകാരൻ ചോദിച്ചത് . ആ ചോദ്യം ഒന്നൊന്നര ചോദ്യമായിപ്പോയി . പക്ഷെ ആ ചോദ്യം ചോദിക്കാൻ പുതിയ തലമുറ തയ്യാറായല്ലോ എന്നതാണ് ശ്രദ്ധേയം .

എന്നാൽ ചോദിക്കും ഇപ്പൊ എന്തായുണ്ടായെ യെന്ന് ? കാര്യത്തിലേക്ക് വരാം .
കെ പി സി സി മീഡിയ സെൽ കൺവീനറാണ് സാക്ഷാൽ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി.

ഇയാൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുവാണ് കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോൺഗ്രസ് സൈബർ ടീം’ . കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ ആയ അനിൽ കെ ആന്റണിയെന്നാണ് അവരുടെ അഭിപ്രായം ,

തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്‌തിട്ടുളളതെന്നും കോൺഗ്രസ് സൈബർ ടീം ചോദിക്കുന്നു.എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബർ പോരാട്ടം.

ഇതുപോലുളള പാഴുകളെ വച്ച് ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെ പി സി സി ഐ ടി സെൽ പിരിച്ചു വിടുന്നത് ആണെന്നും അവർ വിമർശിക്കുന്നു. പോളിംഗ് അവസാനിച്ചതിന് പിന്നാലെയാണ് അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് സൈബർ ടീം രംഗത്തെത്തിയത്.

സൈബർ ടീമിന്റെ ഫേസ്ബുക് പേജിലൂടെയാണ് വിമർശിച്ചിട്ടുള്ളത് .

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം കേൾക്കാം : കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, എത്ര ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ്‌ IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു..എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ്‌ കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് IT സെൽ നടത്തുന്നതിലും നല്ലത് കെപിസിസി IT സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്.. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും….

ഇത് ഫേസ് ബുക്ക് പേജിൽ വന്നതോടെ പലരും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് . ഒരു കണക്കിന് പറഞ്ഞാൽ അവർ പറഞ്ഞത് നൂറ് ശതമാനവും ശരിയല്ലേ ? എൽ ഡി എഫിന്റെയും ബിജെപി യുടെയും പ്രചാരണങ്ങൾക്ക് തക്ക സമയം പ്രതിരോധം തീർത്തു തിരിച്ചടിക്കാൻ ശക്തമായ ടീം തന്നെ പല ഗ്രൂപ്പുകളുമുണ്ടായിരുന്നത് ശരി തന്നെയാണ് .

അതൊന്നും നേതൃത്വം പറഞ്ഞിട്ടോ പണം മുടക്കിയിട്ടോ അല്ല , പെയ്ഡ് ന്യൂസ് ആക്കിയുമല്ല . കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനത്തെ സ്നേഹിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്നതുകൊണ്ടാണ് . അനിൽ ആന്റണിയുടെ പിതാവ് സാക്ഷാൽ എ കെ ആന്റണി യുടെ സംഭാവന ഈ തെരഞ്ഞെടുപ്പിൽ എന്തായിരുന്നുവെന്ന് ചോദിക്കുന്ന കോൺഗ്രസ്സുകാരുമുണ്ട് .

ഒരു പക്ഷെ അധികാരം കിട്ടിയാൽ ഡൽഹിയിൽ നിന്നും പറന്നിറങ്ങി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനും തയ്യാറായിട്ടാണ് ഇതിയാൻ കേരളത്തിൽ നിന്നും മടങ്ങിയതെന്നാണ് എതിർ ഗ്രൂപ്പുകാർ പറയുന്നത് . അയാളുടെ മകനല്ലേ അനിൽ ആന്റണി . അപ്പോൾ അത്രയും പ്രതീക്ഷിച്ചാൽ മതിയെന്നാണ് ഒരുകൂട്ടം ചെറുപ്പക്കാർ പറയുന്നത് .

ഏതായാലും ഇത്രയും തുറന്നു പറയാൻ ആർജ്ജവം കാണിച്ച ചുണക്കുട്ടികൾ കോൺഗ്രസ്സിലുണ്ടല്ലോ ആശ്വാസം

Leave A Reply
error: Content is protected !!