ഐപിഎൽ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മൈക്കൽ വോൺഐപിഎൽ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മൈക്കൽ വോൺ

ഐപിഎൽ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മൈക്കൽ വോൺഐപിഎൽ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മൈക്കൽ വോൺ

ഐപിഎൽ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ. മുംബൈ ഇന്ത്യൻസ് ഹാട്രിക്ക് കിരീടം നേടുമെന്നാണ് വോണിൻ്റെ പ്രവചനം. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം.

മുംബൈ ഇന്ത്യൻസിനു കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ട്രോഫി ലഭിക്കുമെന്നും വോൺ പറഞ്ഞു. മുൻപ് പലതവണ ഇത്തരത്തിലുള്ള പ്രവചനങ്ങൾ വോൺ നടത്തിയിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഈ പ്രവചനങ്ങൾ തെറ്റിപ്പോയിരുന്നു. അതുകൊണ്ട് തന്നെ, ട്വീറ്റിനു മറുപടിയായി ട്രോളുകൾ നിറഞ്ഞിരിക്കുകയാണ്.

Leave A Reply
error: Content is protected !!