പേറ്റന്റ് തർക്കം ഒത്തുതീർത്ത് നോക്കിയയും ലെനോവോയും

പേറ്റന്റ് തർക്കം ഒത്തുതീർത്ത് നോക്കിയയും ലെനോവോയും

പേറ്റന്റ് തർക്കം ഒത്തുതീർത്ത് നോക്കിയയും ലെനോവോയും.എല്ലാ മേഖലയിലും നിലനിന്നിരുന്ന നിയമപരമായ തർക്കങ്ങളെല്ലാം ഫിൻലന്റ് കമ്പനിയായ നോക്കിയയും ചൈനീസ് കമ്പനിയായ ലെനോവോയും തമ്മിൽ ഒത്തുതീർത്തു.2019 ലാണ് നോക്കിയ ലെനോവോയ്ക്ക് എതിരെ നിയമ നടപടിയിലേക്ക് കടന്നത്. 20 വീഡിയോ കംപ്രഷൻ ടെക്നോളജി പേറ്റന്റ് ലംഘിച്ചെന്നായിരുന്നു ഫിന്നിഷ് കമ്പനിയുടെ പരാതി.

അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങൾക്ക് പുറമെ ആറ് കേസുകൾ ജർമ്മനിയിലും ഉണ്ടായിരുന്നു. പ്രതിരോധമെന്നോണം ലെനോവോ കാലിഫോർണിയയിൽ നോക്കിയക്കെതിരെയും പരാതി നൽകി.മ്യൂണിക്കിലെ കോടതി കഴിഞ്ഞ സെപ്തംബറിൽ ലെനോവോയ്ക്ക് എതിരെ വിധി പുറപ്പെടുവിച്ചു. ലെനോവോയുടെ ൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടു.മാറിയ സാഹചര്യത്തിൽ കൂടുതൽ തർക്കങ്ങളിലേക്ക് വലിച്ചിഴക്കാതെ രണ്ട് കമ്പനികളും പരസ്പര ധാരണയോടെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!