മൂന്ന് ത്രില്ലറുകൾ, രണ്ടിലും നായകൻ ചാക്കോച്ചൻ

മൂന്ന് ത്രില്ലറുകൾ, രണ്ടിലും നായകൻ ചാക്കോച്ചൻ

കോവിഡ് കാലത്തെ ആശങ്കകളെ അകറ്റി സിനിമയും തീയേറ്ററും സജീവമായിക്കൊണ്ടിരിക്കുന്ന വേളയിൽ ഈ വാരം മൂന്ന് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. ഈ വാരമുള്ള പ്രധാന രണ്ടു റിലീസുകളിലും കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന നിഴൽ, നായാട്ട് എന്നീ ചിത്രങ്ങൾക്ക് പുറമേ മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറൻ ചിത്രമെന്ന ഖ്യാതിയോടെ പുറത്തിറങ്ങുന്ന ചതുർമുഖവും ഈ വാരം പ്രേക്ഷകരിലേക്കെത്തും. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ ‘ജോസഫി’ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

അതേസമയം എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ്.ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Leave A Reply
error: Content is protected !!