കണ്ണൂർ പാനൂരിലെ പെരിങ്ങത്തൂരിൽ ആക്രമണം. സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾ വ്യാപകമായി തീയിട്ടു. നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.
കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ എത്രത്തോളം നഷ്ടമുണ്ടായി എന്നത് വ്യക്തമല്ല.
മേഖലയിലേക്ക് കണ്ണൂരിൽ നിന്ന് കൂടുതൽ പൊലീസ് സംഘം എത്തുന്നുണ്ട്. നേരത്തെ തന്നെ പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.