സം​സ്ഥാ​ന​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​ വ​ർ​ധ​ൻ

സം​സ്ഥാ​ന​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​ വ​ർ​ധ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​ വ​ർ​ധ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രംഗത്ത്. ആ​ളു​ക​ളി​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചില സം​സ്ഥാ​ന​ങ്ങ​ൾ വാ​ക്സി​ൻ ദൗ​ർ​ബ​ല്യം നേ​രി​ടു​ന്നു​വെ​ന്ന അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണം ഉന്നയിക്കുന്നുണ്ടെന്നും, ത​ങ്ങ​ളു​ടെ പ​രാ​ജ​യം മ​റ​ച്ചു​വെ​ക്കാ​നാ​ണ് സംസ്ഥാങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണം, അവരുടെ പരാജയം മറച്ചു​വെക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ അവിടുത്തെ സർക്കാറിന് കഴിയാതെ പോയെന്നും അദ്ദേഹം പറഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ശ്ര​മ​ങ്ങ​ളെ​യും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ മ​നോ​ഭാ​വം ബാ​ധി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!