കോഴിക്കോട് കള്ളവോട്ട് ചെയ്യാൻ ശ്രമം ; രണ്ടുപേർ ഓടിരക്ഷപ്പെട്ടു

കോഴിക്കോട് കള്ളവോട്ട് ചെയ്യാൻ ശ്രമം ; രണ്ടുപേർ ഓടിരക്ഷപ്പെട്ടു

നാദാപുരം : കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ടു സ്ഥലങ്ങളിൽ രണ്ടു യുവാക്കൾ ഓടി രക്ഷപ്പെട്ടു. വാണിമേൽ, പാറക്കടവ് എന്നിവിടങ്ങളിലെ ബൂത്തിലാണ് തർക്കത്തിനിടെ കള്ളവോട്ട് ചെയ്യാനെത്തിയവർ ബൂത്തിൽനിന്ന്‌ ഓടിരക്ഷപ്പെട്ടത്.

വാണിമേൽ ക്രസന്റ് സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ ആറോടെയാണ് യുവാവ് വോട്ടുചെയ്യാനെത്തിയത്. സംശയം തോന്നിയതിനെത്തുടർന്ന് എൽ.ഡി.എഫ്. ഏജന്റ് ചോദ്യംചെയ്തു. ഇതിനിടയിൽ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു.

പാറക്കടവ് 44 ബൂത്തിൽ വിദേശത്ത് ജോലിചെയ്യുന്ന യുവാവിന്റെ വോട്ടുചെയ്യാനാണ് മറ്റൊരു യുവാവ് എത്തിയത്. പ്രിസൈഡിങ്‌ ഓഫീസർ രേഖകൾ പരിശോധിക്കുന്നതിനിടെ വ്യാജവോട്ടറാണെന്ന് ബൂത്ത് ഏജന്റുമാർ തിരിച്ചറിഞ്ഞു. ഇതോടെ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. കള്ളവോട്ടിനെതിരേ എൽ.ഡി.എഫ്. ബൂത്ത് ഏജന്റ് പ്രിസൈഡിങ്‌ ഓഫീസർക്ക് പരാതിനൽകിയിട്ടുണ്ട് .

Leave A Reply
error: Content is protected !!