2005ല്‍ നായകസ്ഥാനം നഷ്ടമായതാണ് ക്രിക്കറ്റില്‍ നേരിട്ട വലിയ തിരിച്ചടിയാരുന്നു എന്ന് സൗരവ് ഗാംഗുലി

2005ല്‍ നായകസ്ഥാനം നഷ്ടമായതാണ് ക്രിക്കറ്റില്‍ നേരിട്ട വലിയ തിരിച്ചടിയാരുന്നു എന്ന് സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ സൗരവ് ഗാംഗുലിയുടെ പേരുണ്ടാകുമെന്നതില്‍ സംശയമൊന്നുമില്ല. ഇപ്പോള്‍ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയെ കുറിച്ച് സംസാരിക്കുകയാണ് ഗാംഗുലി.

”സമ്മര്‍ദ്ദമെന്നത് എല്ലാവുടെയും ജീവിതത്തില്‍ വലിയ ഘടകമാണ്. വിവിധ രീതിയിലുള്ള സമ്മര്‍ദ്ദങ്ങളെ പലപ്പോഴും നമുക്ക് നേരിടേണ്ടിവരും. . ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് കളിക്കുന്ന ഒരു താരം ടീമില്‍ സ്ഥാനം ഉറപ്പിക്കാനുളള പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുക. കടുത്ത സമ്മര്‍ദ്ദം അതിജീവിച്ച് വേണം ആ പ്രകടനം പുറത്തെടുക്കാന്‍. ഇനി ടീമില്‍ സ്ഥാനമുറപ്പിച്ചാല്‍ സ്ഥിരതയോടെ കളിക്കാനുള്ള ശ്രമമാവും ഉണ്ടാവുക. ഒരു ചെറിയ വീഴ്ച ഉണ്ടായാല്‍ പോലും നിങ്ങള്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലായിരിക്കും.കായിക മേഖലയോ വ്യവസായമോ എന്തും ആവട്ടെ ജീവിതം നമുക്ക് ഒരു ഉറപ്പും നല്‍കുന്നില്ല. ഉയര്‍ച്ചയും താഴ്ചയുമെല്ലാമുണ്ടാവും. അതെല്ലാം അംഗീകരിക്കണം.” ഗാംഗുലി പറഞ്ഞു.

Leave A Reply
error: Content is protected !!