ഗാന്ധിജിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചതിനെച്ചൊല്ലി തർക്കം ; മർദ്ദനത്തിൽ യുവാവിന് പരുക്ക്

ഗാന്ധിജിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചതിനെച്ചൊല്ലി തർക്കം ; മർദ്ദനത്തിൽ യുവാവിന് പരുക്ക്

മംഗലംഡാം : ഗാന്ധിജിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചതിനെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തിനിടെ യുവാവിന് പരിക്കേറ്റു. മംഗലംഡാം കല്ലാനക്കര മൊയ്തീന്റെ മകൻ സലീമിനാണ് (35) പരിക്കേറ്റത്.ചൊവ്വാഴ്ചയായിരുന്നു സംഭവം .

സംഭവത്തിൽ മംഗലംഡാം സി.ഐ.ടി.യു. ലോഡിങ് തൊഴിലാളി ഒടുകൂർ സ്വദേശി പ്രഭാകരന്റെ (45) പേരിൽ മംഗലം ഡാംപോലീസ് കേസെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗലംഡാം ലൂർദ്മാതാ സ്‌കൂളിൽ സലീം വോട്ടുചെയ്യാനെത്തിയപ്പോഴാണ് നാടകീയമായ സംഭവം.ഗാന്ധിജിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചെത്തിയ സലീമിനെ തടഞ്ഞുനിർത്തി പ്രഭാകരൻ ചോദ്യംചെയ്യുകയും തുടർന്ന്, സലീമിന്റെ പുറത്ത് താക്കോലുകൊണ്ട് കുത്തുകയുമായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി .ആക്രമണത്തിൽ പരിക്കേറ്റ സലീം ആശുപത്രിയിൽ ചികിത്സതേടി. സലീമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൈയേറ്റം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

Leave A Reply
error: Content is protected !!