വീടിന് തീപിടിച്ചു ; ആളപായമില്ല

വീടിന് തീപിടിച്ചു ; ആളപായമില്ല

അഞ്ചാലുംമൂട് : ഷോർട്ട്‌ സർക്യൂട്ടിനെത്തുടർന്ന് വീടിന് തീപിടിച്ചു. തൃക്കടവൂർ നീരാവിൽ മഠത്തിൽ സജീവിന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത് . ചൊവ്വാഴ്ച രാത്രി 7.10-ഓടെയാണ് തീപ്പിടിത്തമുണ്ടായത്.കിടപ്പുമുറിയിലെ ഫാനിൽനിന്നാണ് തീപടർന്നത്.

അതെ സമയം സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നതുകണ്ട അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് കൊല്ലത്തുനിന്നെത്തിയ അഗ്നിശമനസേനാവിഭാഗം തീ അണയ്ക്കുകയായിരുന്നു.

Leave A Reply
error: Content is protected !!