നൈജീരിയയില്‍ ജയിൽ ആക്രമിച്ച് 1844 ​ തടവുകാരെ രക്ഷപ്പെടുത്തി

നൈജീരിയയില്‍ ജയിൽ ആക്രമിച്ച് 1844 ​ തടവുകാരെ രക്ഷപ്പെടുത്തി

ലാഗോസ്​: നൈജീരിയയില്‍ ജയിൽ ആക്രമിച്ച് 1800 ഓളം​ തടവുകാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ പട്ടണമായ ഒവേരിയിലെ ജയിലാണ്​ തോക്കുധാരികൾ ആക്രമിച്ച് തടവ് പുള്ളികളെ രക്ഷിച്ചത്.സ്​ഫോടക വസ്​തുക്കളുപയോഗിച്ച്​ അഡ്​മിനിസ്​ട്രേറ്റിവ്​ ​ബ്ലോക്ക്​ അടക്കം അക്രമികൾ തകർത്തു .


ശേഷം ജയിലിലുണ്ടായിരുന്ന 1844 പേരെയാണ്​ രക്ഷപ്പെടുത്തിയത്​.രാജ്യത്തെ പലയിടങ്ങളിലെയും സൈനിക-​പോ ലീസ്​ കേന്ദ്രങ്ങൾക്ക്​ നേരെയും ആക്രമണം ഉണ്ടായി.അവിടെ നിന്നും ഇവർ ആയുധങ്ങൾ കവരുകയും ചെയ്​തു. നിരോധിത വിഘടനവാദ ഗ്രൂപ്പുകളാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ നൈജീരിയൻ ഭരണകൂടം ആരോപിച്ചു.

Leave A Reply
error: Content is protected !!