മ​ന്‍​സൂ​ര്‍ കൊലപാതകം: മരണകാരണം കാലിനേറ്റ മുറിവിനെ തുടർന്നുണ്ടായ രക്തസ്രാവം- റിപ്പോർട്ട്

മ​ന്‍​സൂ​ര്‍ കൊലപാതകം: മരണകാരണം കാലിനേറ്റ മുറിവിനെ തുടർന്നുണ്ടായ രക്തസ്രാവം- റിപ്പോർട്ട്

ക​ണ്ണൂ​ര്‍: കൂ​ത്തു​പ​റ​മ്ബി​ല്‍ യൂത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ സംഭവത്തിൽ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പുറത്തു വന്നു.  ഇ​ട​തു​ കാലിനേറ്റ മുറിവും തുടർന്നുണ്ടായ രക്തസ്രാവമാകാം മരണകാരണമെന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടിൽ പറയുന്നു.

ഇന്നലെ രാത്രിയോടെയാണ് മു​ക്കി​ല​പീ​ടി​ക​യി​ല്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ച്ഛ​ന്‍റെ മു​ന്നി​ല്‍ വ​ച്ച്‌ ബോം​ബെ​റി​ഞ്ഞ​തി​ന് ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ന്‍​സൂ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ മ​ന്‍​സൂ​റി​ന്‍റെ സ​ഹോ​ദ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

Leave A Reply
error: Content is protected !!