സി-ഡിറ്റിൽ മാധ്യമ കോഴ്സ്: അപേക്ഷിക്കാം

സി-ഡിറ്റിൽ മാധ്യമ കോഴ്സ്: അപേക്ഷിക്കാം

ആലപ്പുഴ: സി-ഡിറ്റിന്റെ മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവും സർട്ടിഫിക്കറ്റ് കോഴ്‌സിന് എസ്.എസ്.എൽ.സിയുമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി  ഏപ്രിൽ 18. താൽപര്യമുള്ളവർ സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. വിശദവിവരത്തിന് ഫോൺ: 0471 2721917, 8547720167, 9388942802. വെബ്സൈറ്റ്: https://mediastudies.cdit.org/.

Leave A Reply
error: Content is protected !!