ജൂനിയര്‍ എന്‍ജിനിയര്‍ പരീക്ഷ ; ഉത്തര സൂചിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍

ജൂനിയര്‍ എന്‍ജിനിയര്‍ പരീക്ഷ ; ഉത്തര സൂചിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: 2021-ലെ ജൂനിയര്‍ എന്‍ജിനിയര്‍ (ജെ.ഇ) പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഉത്തരസൂചിക പരിശോധിക്കാം.

ഉദ്യോഗാര്‍ഥികള്‍ക്ക് അവരവര്‍ മാര്‍ക്ക് ചെയ്ത ഉത്തരങ്ങളും പരിശോധിക്കാം. സൂചികയില്‍ എന്തെങ്കിലും തെറ്റുണ്ടെകിൽ അത് ചലഞ്ച് ചെയ്യാനുള്ള അവസരവും ഉദ്യോഗാര്‍ഥികള്‍ക്കായി എസ്.എസ്.സി ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്‍പത് വരെയാണ് ഉത്തരസൂചിക ചലഞ്ച് ചെയ്യാനുള്ള സമയം. ഇങ്ങനെ ചലഞ്ച് ചെയ്യുന്ന ഓരോ ചോദ്യത്തിനും 100 രൂപ വീതം ഉദ്യോഗാര്‍ഥികള്‍ നല്‍കണം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് മാര്‍ച്ച് 22 മുതല്‍ 24 വരെ തീയതികളിലാണ് ജൂനിയര്‍ എന്‍ജിനിയര്‍ പരീക്ഷ നടന്നത്.

Leave A Reply
error: Content is protected !!