സാംസങ് ഇന്ത്യയിലെ ആദ്യത്തെ എഐ ഇനേബിൾഡും കണക്റ്റഡുമായ വാഷിംഗ് മെഷീൻ റേഞ്ച് അവതരിപ്പിച്ചു

സാംസങ് ഇന്ത്യയിലെ ആദ്യത്തെ എഐ ഇനേബിൾഡും കണക്റ്റഡുമായ വാഷിംഗ് മെഷീൻ റേഞ്ച് അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഹിന്ദി, ഇംഗ്ലീഷ് യൂസർ ഇന്‍റർഫേസോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഇനേബിൾഡ് ദ്വിഭാഷാ വാഷിംഗ് മെഷീൻ അവതരിപ്പിച്ചു. ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളുടെ പുതിയ ലൈൻഅപ്പ് ഇന്ത്യയ്ക്കായി നിർമ്മിച്ചതാണ്, ഡിജിറ്റൽ ഇന്ത്യയ്ക്ക് ഊർജ്ജം നൽകുക എന്ന സാംസങിന്‍റെ പുതിയ വീക്ഷണത്തിന്‍റെ ഭാഗവുമാണിത്. സാംസങിന്‍റെ സ്വന്തം ഇക്കോബബിൾ, ക്വിക്ക്ഡ്രൈവ് എന്നീ ടെക്നോളജികളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സമയവും ഊർജ്ജവും ലാഭിക്കുന്ന ഇത് തുണിക്ക് 45 ശതമാനം അധിക പരിചരണം നൽകുന്നു. 

 

ക്ലീനിംഗിന്‍റെയും ഹൈജീനിന്‍റെയും ഉയർന്ന സ്റ്റാൻഡേർഡുകൾ ഉറപ്പാക്കി എല്ലാ
പുതിയ മോഡലുകളിലും ഹൈജീൻ സ്റ്റീം ടെക്നോളജിയുണ്ട്. പറ്റിപ്പിടിച്ചിരിക്കുന്ന
അഴുക്കും 99.9 ശതമാനം ബാക്റ്റീരിയയും അലർജനുകളും നീക്കം ചെയ്യാൻ ഇതിന്
സാധിക്കും. ഏറ്റവും പുതിയ വാഷിംഗ് മെഷീൻ ലൈൻ അപ്പിൽ 21 മോഡലുകളാണുള്ളത്. ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്ത ലോണ്ട്റി പ്രോസസ് നൽകുന്നതിനായി ഇവയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൾച്ചേർത്തിരിക്കുന്നു. എഐ, ലോണ്ട്റി രീതികൾ പഠിക്കുകയും അത് ഓർത്തു വെയ്ക്കുകയും ചെയ്യുന്നു, ലോണ്ട്റിക്ക് മുമ്പായി ഏത് വാഷ് സൈക്കിളാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചത് എന്ന് നോക്കി അത് നിർദ്ദേശിക്കുന്നു. സ്മാർട്ട് ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് ഇനേബിൾഡ് വാഷിംഗ് മെഷീൻ ലൈൻ അപ്പിൽ ഗാലക്സി സ്മാർട്ട്ഫോണുകൾ, സാംസങ്
സ്മാർട്ട് ടിവികൾ, ഫാമിലി ഹബ് റെഫ്രിജറേറ്ററുകൾ പോലുള്ള സാംസങ് സ്മാർട്ട്
ഉപകരണങ്ങളും അലക്സ, ഗൂഗിൾ ഹോം പോലുള്ള വോയിസ് ഉപകരണങ്ങളും
കണക്റ്റ് ചെയ്ത് ഉപയോഗിക്കാനാകും.

 

പുതിയ സാംസങ് വാഷിംഗ് മെഷീൻ ലൈൻ അപ്പിൽ മിനിമലായ പുതിയ
ഡിസൈനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലുള്ളത് അങ്ങേയറ്റം ഉപയോക്തൃ
സൌഹൃദമായതും സ്ലീക്ക് ഡിജിറ്റൽ ഇന്‍റർഫെയ്സും ലളിതമായ ജോഗ് ഡയൽ
കൺട്രോളുമാണ്. ലോണ്ട്റി അനുഭവം കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കാൻ, ലോണ്ട്റി പ്ലാനറിൽ ലോണ്ട്റി അവസാനിക്കേണ്ട സമയം ഷെഡ്യൂൾ ചെയ്യാനാകും. ലോണ്ട്റി റെസിപ്പി ഒപ്റ്റിമൽ വാഷിന് വേണ്ട ഓട്ടോമാറ്റിക്ക് നിർദ്ദേശങ്ങൾ നൽകുന്നു.
തുണിയുടെ നിറം, തരം, ഉപയോക്താവ് നൽകിയ സോയിലിംഗ് ഡിഗ്രി തുടങ്ങിയ
ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിർദ്ദേശിക്കുന്നത്. ഇതു കൂടാതെ,
ഹോംകെയർ വിസാർഡ് ഉപയോക്താക്കളെ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ച്
മുന്നറിയിപ്പ് നൽകുകയും വേഗത്തിൽ ട്രബിൾഷൂട്ടിംഗ് നൽകുകയും ചെയ്യുന്നു.

 

“മഹാമാരിക്കാലത്ത് ഉപഭോക്താക്കളുടെ സൌകര്യവും ജീവിതം അനായാസമാക്കുന്ന സ്മാർട്ട് ഹോം അപ്ലയൻസുകളുമായിരുന്നു ഞങ്ങളുടെ ടോപ്പ് മുൻഗണന. ഞങ്ങളുടെ പുതിയ എഐ ഇനേബിൾഡ് വാഷിംഗ് മെഷീൻ ലൈൻ അപ്പിലുള്ള ഹിന്ദി, ഇംഗ്ലീഷ് യൂസർ ഇന്‍റർഫേസ് ഒരു ബ്രേക്ക്ത്രൂ ഇന്നൊവേഷനാണ്. മെഷീൻ ലേർണിംഗ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലളിതവും ഇന്‍റലിജന്‍റും
വ്യക്തിപരമാക്കിയതുമായ ലോണ്ട്റി സൊലൂഷനുകൾ നൽകുന്നതിനാണ് ഇത്
ഡിസൈൻ ചെയ്‍തിരിക്കുന്നത്. 2000-ത്തിലേറെ വാഷ് കോമ്പിനേഷനുകൾ
ഉൾപ്പെടുത്തി ഇത് ഇന്ത്യയ്ക്കായി നിർമ്മിച്ചിരിക്കുന്നതാണ്. വ്യത്യസ്ത
തുണിത്തരങ്ങൾക്കായി 2.8 മില്യൺ ബിഗ് ഡാറ്റ അനാലിസിസ് പോയിന്‍റുകളിലൂടെ
വിവിധ തുണിത്തരങ്ങൾ തിരിച്ചറിയാനും മറ്റും കഴിയും.
ഇത് സ്മാർട്ട്ഫോണിലൂടെയോ സാംസങ് കണക്റ്റഡ് ഡിവൈസിലൂടെയോ നിയന്ത്രിക്കാൻ കഴിയും. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ സെഗ്‌മെന്‍റിനെ ഈ ലൈൻ അപ്പ് മാറ്റിമറിക്കും. കഴിഞ്ഞ ഒരു വർഷത്തിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞെടുക്കുന്ന ഈ വിഭാഗത്തിൽ നമ്പർ 1 പ്ലേയറാകാൻ കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്” – സാംസങ് ഇന്ത്യ, കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്സ്, സീനിയർ വൈസ് പ്രസിഡന്‍റ്, രാജു പുല്ലൻ പറഞ്ഞു.

 

പുതിയ റേഞ്ചിലുള്ള വാഷറുകൾക്കെല്ലാം 5 സ്റ്റാർ എനർജി റേറ്റിംഹുണ്ട്, ഇത് BEE
സർട്ടിഫൈ ചെയ്തതുമാണ്. ഞങ്ങളുടെ ഡിജിറ്റൽ ഇൻവേർട്ടർ ടെക്നോളജി
വാഷിംഗ് മെഷീനുകൾ കുറച്ച് ഊർജ്ജമെ ഉപയോഗിക്കുന്നുള്ളുവെന്നും ശബ്ദം
കുറവായിരിക്കുമെന്നും ഉറപ്പാക്കുന്നു. പുതിയ മോഡലുകളിൽ സാംസങിന്‍റെ സ്വന്തം
ഇക്കോബബിൾ ടെക്നോളജിയുണ്ട്, ഇത് തുണിയുടെ ആഴങ്ങളിലേക്ക് കടന്നു ചെന്ന്
അഴുക്കിനെ നീക്കുകയും തുണിക്ക് 45 ശതമാനം അധികം പരിചരണം നൽകുകയും ചെയ്യുന്നു.
Leave A Reply
error: Content is protected !!